പയ്യോളി: ഗവ. ഹയർ സെക്കൻഡറി ലൈബ്രറി വിപുലീകരണ പദ്ധതിയുടെ ധനശേഖരണാർഥം 'ധനുസ്സ് 2022' പദ്ധതിയുടെ ഭാഗമായി അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അഖിലകേരള നാടകവിരുന്നിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു. മാർച്ച് 10 മുതൽ മുതൽ 14വരെ ദേശീയപാതയോരത്തെ പെരുമാൾപുരത്തിന് സമീപത്തെ സ്കൂളിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് നാടകങ്ങൾ അരങ്ങേറുക. വ്യാഴാഴ്ച വൈകീട്ട് ആറിന് നടൻ മാമുക്കോയ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി 7.30ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ 'സ്വർണമുഖി' നാടകം അരങ്ങേറും. 11ന് കായംകുളം സപര്യയുടെ 'ദൈവത്തിന്റെ പുസ്തകം' നാടകവും അരങ്ങേറും. 12ന് വൈകീട്ട് നാലിന് വിപുലീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും നടക്കും. തുടർന്ന് രാത്രി ഏഴരക്ക് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' എന്ന നാടകവും 13ന് കോഴിക്കോട് കലാഭവന്റെ 'ഉന്തുവണ്ടി', 14ന് കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി' എന്നീ നാടകങ്ങളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജമീല സമദ്, ഗ്രാമപഞ്ചായത്തംഗം ബിനു കാരോളി, പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ, പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് എന്നിവർ പങ്കെടുത്തു. ( ഇത് ഇന്ന് കൊടുക്കണമെന്ന് അപേക്ഷ - By ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.