ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ

കേളകം: വനം-വന്യജീവി വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം വന്യജീവി സങ്കേതത്തിൽ 22ാം പക്ഷി സർവേ മാർച്ച്​ 11 മുതൽ 13വരെ നടക്കും. 2000ൽ തുടങ്ങിയ സർവേ, ഒരു തവണ മാത്രമാണ് മുടങ്ങിയത്. കഴിഞ്ഞവർഷം മാർച്ചിൽ നടത്തിയ സർവേയിൽ കോഴിക്കിളിയെയാണ് (Pied Thrush) പുതുതായി കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ തനതായി കാണുന്ന വിവിധം ഇനങ്ങൾ ഉൾപ്പെടെ അപൂർവ പക്ഷികളും കണ്ടെത്തിയവയിൽ ഉൾപ്പെടും. 247 ഇനം പക്ഷികളെയാണ് നിരീക്ഷിച്ചത്. ഇതിൽ, ലോകവ്യാപകമായി ഭീഷണി നേരിടുന്ന 14 ഇനം പക്ഷികളും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടു വരുന്ന 18 ഇനങ്ങളെയും നിരീക്ഷിച്ചിട്ടുണ്ട്. ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ സഹകരണത്തോടെ എല്ലാ വർഷവും മാർച്ച് രണ്ടാമത്തെ ആഴ്ചയാണ് സർവേ. വെള്ളിയാഴ്ച വൈകീട്ട് ഒത്തുചേരുകയും ശനിയും ഞായറും സർവേ നടത്തുകയും ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നൂറോളം പ്രമുഖ പക്ഷി നിരീക്ഷകർ പക്ഷി സർവേയിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.