അന്താരാഷ്ട്ര അറബിക് സെമിനാറിന്​ തുടക്കം

കോഴിക്കോട്​: കേരളത്തിലെ അക്കാദമിക കേന്ദ്രങ്ങളില്‍ അടിസ്ഥാന ഗവേഷണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കാലിക്കറ്റിലെ അറബിക് പഠന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ രംഗങ്ങളില്‍ അറബി ഭാഷയും സാഹിത്യവും വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ ഗവേഷണ ശ്രമങ്ങളിലേക്ക് ഇറങ്ങാന്‍ പുതിയ ഗവേഷകര്‍ക്ക് സാധിക്കണമെന്നും വി.സി. പറഞ്ഞു. 'അറബി സാഹിത്യവും സഹിഷ്ണുതയും: അധികാരം, സമൂഹം, സഹവര്‍ത്തിത്വം' എന്ന പ്രമേയത്തില്‍ 12 വരെയാണ് പരിപാടി. വകുപ്പ് മേധാവി പ്രഫ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല അറബി പഠന മേധാവി താജുദ്ദീന്‍ മന്നാനി, പ്രഫ. ടി.എ. അബ്ദുല്‍ മജീദ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് അറബിക് പഠന വകുപ്പ് മേധാവി ഡോ. എന്‍. ഷംനാദ്, ഇ. അബ്ദുല്‍ മജീദ്, ഡോ. ജി.പി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. അസ്ലം കുന്നത്തില്‍, ഡോ. വിനോദ്, ഡോ. സി.എച്ച്. അബ്ദുല്‍ നാസര്‍, പ്രഫ. സോമനാഥന്‍, ഡോ. അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.