പേരാമ്പ്ര: മാനവിക മൂല്യങ്ങൾ ഉൾച്ചേരാത്ത വിദ്യാഭ്യാസം അപ്രസക്തമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിർമിക്കുന്ന കോമേഴ്സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖല പ്രതിസന്ധി നിറഞ്ഞതാണെങ്കിലും കാലമാവശ്യപ്പെടുന്ന തരത്തിൽ പുതിയ തലമുറക്ക് ഏറ്റവും നൂതനമായ വിദ്യാഭ്യാസം നൽകുവാൻ സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഫ. സി. ഉമർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. എം. മുഹമ്മദ് അസ്‍ലം റിപ്പോർട്ട് അവതരിപ്പിച്ചു. കെമിസ്ട്രി ലാബ് കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫയും ഫിസിക്സ് ലാബ് വി.ടി. ഇബ്രാഹിമും ഉദ്ഘാടനം ചെയ്തു. കോളജിൽ പുതുതായി ആരംഭിച്ച എൻ.എസ്.എസ് യൂനിറ്റ് പ്രഖ്യാപനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. ദാറുന്നുജൂം ഓർഫനേജ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹിം മാസ്റ്റർ പ്രഖ്യാപിച്ചു. ടി.എ. അബ്ദുസ്സലാം, കെ. കുഞ്ഞബ്ദുല്ല, ടി.പി. കുഞ്ഞി സൂപ്പി ഹാജി, ആയിഷ ടീച്ചർ, പി.ടി. ഇബ്രാഹിം, എം.പി. കുഞ്ഞമ്മദ് കുട്ടി, ഇജാസ് മഷ്ഹൂദ്, ആർ. ദേവനന്ദ എന്നിവർ സംസാരിച്ചു. ടി. അബ്ദുല്ല സ്വാഗതവും സി.കെ. ഷഹീദ് നന്ദിയും പറഞ്ഞു. Photo: പേരാമ്പ്ര ദാറുന്നുജൂം കോളജിൽ നിർമിക്കുന്ന കോമേഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നടത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.