പ്ലാസ്റ്റിക് രഹിത കാമ്പസ്

തിരുവള്ളൂർ: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി തിരുവള്ളൂർ ടൗൺ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി. ഷഹനാസ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. സമീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. പ്രസന്ന. ആർ.പി. ദിനേശൻ, എം.എം. നിസാർ, മുനീസ്, എം. ഫസീൽ, വി.ടി.കെ. മുഹമ്മദ് സലീം തുടങ്ങിയവർ സംബന്ധിച്ചു. പടം..തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ കാമ്പയിൻ ഉദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷ കെ.വി. ഷഹനാസ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.