'അത്താണി' ബിരിയാണി വിരുന്ന്​ ശനിയാഴ്ച

കോഴിക്കോട്​: നരിക്കുനിക്കു​ സമീപം പ്രവർത്തിക്കുന്ന 'അത്താണി' സാന്ത്വനകേന്ദ്രം ധനസമാഹരണത്തിനായി ബിരിയാണി വിരുന്ന്​ നടത്തും. ശനിയാഴ്ച നരിക്കുനി മലബാർ കാമ്പസിലാണ് വിരുന്ന്​. അരലക്ഷം പേർക്ക്​ ബിരിയാണി പൊതി എത്തിക്കുമെന്ന് ചെയർമാൻ കെ. അബൂബക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രോഗങ്ങളാലും വാർധക്യത്താലും അനാഥരായവർക്ക്​ കൈത്താങ്ങാകാൻ അവസരമൊരുക്കുകകൂടിയാണ്​ ലക്ഷ്യം. ചലഞ്ചിൽ പങ്കാളികളാകാൻ 9605333664 എന്ന നമ്പറിൽ ബന്ധപ്പെടാം. ഗൂഗ്​ൾപേ നമ്പർ 9610091003. വാർത്തസമ്മേളനത്തിൽ വി.പി. അബ്​ദുൽ ഖാദർ, കെ. മുനീർ, നൗഷാദ്​ നരിക്കുനി എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.