സുരക്ഷ പരിശീലനവുമായി എൻ.എസ്.എസ് വിദ്യാർഥിനികൾ

ഓമശ്ശേരി: തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നാഷനൽ സർവിസ്‌ സ്കീം യൂനിറ്റ്, മുക്കം ഫയർ ആൻഡ് ​െറസ്ക്യൂ സ്റ്റേഷൻ, വനിത ശിശു വികസന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. സെലീന അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ. വിജയൻ, ഫയർ ഫോഴ്സ് ഓഫിസർമാരായ സജിത അനിൽകുമാർ, മനുപ്രസാദ്, മഹേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അപകട മേഖലയിൽ പകച്ചു നിൽക്കാതെ ചെയ്യേണ്ട പ്രഥമിക പാഠങ്ങൾ നൽകുന്നതോടൊപ്പം അഗ്‌നിശമന പ്രവർത്തനങ്ങൾ, വാതകച്ചോർച്ച , കിണറുകളിൽ അകപ്പെട്ടുപോയവരെ ഫയർമാൻ ചെയർ നോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തൽ തുടങ്ങിയ പരിശീലനം നൽകി. വനിതദിനത്തോട് അനുബന്ധിച്ച് എൻ.എസ്.എസ് യൂനിറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി നാഷനൽ സർവിസ് സ്കീം സെൽ, വനിത-ശിശു വികസന വകുപ്പ് സംയുക്തമായി നടത്തുന്ന ​േബ്രക്ക് ദ ബയസ് പരിപാടിയിൽ കെ.എം.സി.ടി. നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.അംബിക മുഖ്യപ്രഭാഷണം നടത്തി. സ്റ്റാർ സിംഗർ സജ്ന തിരുവമ്പാടി മുഖ്യാതിഥിയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, സെക്രട്ടറി റഹ്മത്ത്, അനിതകുമാരി, അവന്തിക, ഫർഹാന എന്നിവർ സംസാരിച്ചു. ചിത്രം. തെച്യാട് അൽ ഇർഷാദിൽ നടന്ന വനിതദിന പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.