വനിതദിനം ആചരിച്ചു

വടകര: വനിതദിനത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ജയശ്രീ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, സ്ഥിരംസമിതി ചെയർപേഴ്സൻ പ്രജിത, വടകര സെന്റ് ആന്റണീസ് പ്രിൻസിപ്പൽ മരിയ ബെല്ല എന്നിവരെയാണ് ആദരിച്ചത്. നിഷ ബിന്ദു അധ്യക്ഷത വഹിച്ചു. നവ്യ ലക്ഷ്മി സ്വാഗതവും അനൂപ ബിനീഷ് നന്ദിയും പറഞ്ഞു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസ്.എസ്.എസ് തോടന്നൂരും സംയുക്തമായി . ബ്ലോക്ക് പ്രസിഡന്റ് ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. ലീന അധ്യക്ഷത വഹിച്ചു. വടകര വനിത എ.എസ്.ഐ സുനിത മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ലക്ഷ്മി, രമ, സീന ഗംഗാധരൻ, സൗമിനി, റീജ എന്നീ വനിതകളെ ആദരിച്ചു. ജില്ല ആശുപത്രിയും ഭൂമിക സെന്ററും സംയുക്താഭിമുഖ്യത്തിൽ വനിതദിനാചരണം നടത്തി. ജില്ല ആശുപത്രിയിൽ നടത്തിയ പരിപാടിയിൽ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സൗധ ബീഗം, കൗൺസിലർ അജിത ചീരാംവീട്ടിൽ, ഡോ. ഷിബിൻ, ഡോ. ബിന്ദു, പൗളി മാത്യു, സി. രാധാകൃഷ്ണൻ, ജുനിയ ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.