വനിത ദിനാചരണം

വേളം: വനിത ദിനാചരണ ഭാഗമായി പഞ്ചായത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആർ. സോണിമ, അറബിക്കിൽ ഡോക്ടറേറ്റ് നേടിയ എ.കെ. സഫീന, മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച കെ.കെ. വിദ്യ, വോളിബാൾ സംസ്ഥാന റഫറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. സുജ എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. സുമ മലയിൽ അധ്യക്ഷതവഹിച്ചു. തായന ബാലാമണി, വില്ലേജ് ഓഫിസർ പി.ഒ. ശ്രീജ, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു കുര്യാക്കോസ്, ബീന കോട്ടേമ്മൽ, അനീഷ പ്രദീപ്, സി.പി. ഫാത്തിമ, കെ.കെ. ഷൈനി, ഭാർഗവി, കെ.സി. സിത്താര, സുജ കെ.എം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.