ബൈക്കിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു

കുമ്പള: . മൊഗ്രാൽപുത്തൂർ സ്കൂളിനടുത്ത് പുതിയ വളപ്പ് തവക്കൽ മൻസിലിൽ ശംസുദ്ദീന്റെ മകൻ തൻസീഹാണ് (17) മരിച്ചത്. ദേശീയപാതയിൽ ചൊവ്വാഴ്ച സന്ധ്യക്ക് ഏഴു മണിയോടെയാണ് അപകടം. മംഗളൂരു ആശുപത്രിയിൽവെച്ചായിരുന്നു മരണം. കുമ്പള മഹാത്മ കോളജിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കുമ്പളയിൽ ഫുട്ബാൾ കണ്ടതിന് ശേഷം സഹപാഠിയെ ബൈക്കിൽ ഉപ്പളയിൽ കൊണ്ടുവിട്ട് തിരിച്ചുവരുന്ന വഴിക്കായിരുന്നു അപകടം. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: ആ‍യിഷ, ഫാത്തിമ. tanseeh accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.