മംഗളം ജീവനക്കാരൻ ഏണിയിൽനിന്ന് വീണുമരിച്ചു

കണ്ണൂർ: മംഗളം ദിനപത്രം കണ്ണൂർ ബ്യൂറോ ജീവനക്കാരൻ ഏണിയിൽനിന്ന് വീണുമരിച്ചു. തുളിച്ചേരി ആനന്ദസദനം വായനശാലക്കു സമീപം മുണ്ടച്ചാലിൽ എം.ടി. സജീവനാണ് (62) മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. വീടിനുപിറകിൽ മാങ്ങ പറിക്കാനായി അലൂമിനിയം ഏണിയിൽ കയറിയതായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിച്ചു. സജീവൻ 30 വർഷത്തിലധികമായി മംഗളം ജീവനക്കാരനാണ്. ഭാര്യ: സരസ. മകൻ: അനഘ് (വിദ്യാർഥി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.