വിദ്യാർഥികൾക്ക് സ്കൂൾ മുറ്റത്തൊരു മിനി പാർക്ക്

കോഴിക്കോട്: ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർഥികളുടെ തനതിടം പദ്ധതിയുടെ ഭാഗമായി മിനി പാർക്ക് ഒരുങ്ങുന്നു. ഉദ്ഘാടനം 12ന്​ വൈകീട്ട് മൂന്നിന്​ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. കോമേഴ്സ് വിഭാഗം 2006, 2008ൽ പഠിച്ചിറങ്ങിയ ഒരുകൂട്ടം സുമനസ്സുള്ള വിദ്യാർഥികളാണ് മിനി പാർക്ക് ഒരുക്കിയത്. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറായ എസ്. സർശാറലി, പ്രിൻസിപ്പൽ ടി.പി. മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ തുടങ്ങിയവരാണ്​ നേതൃത്വം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.