പഴയങ്ങാടി: വീട്ടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് യുവാവ് കൊല്ലപ്പെട്ടു. വെങ്ങര ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ കെ.വി. വിപിനാണ് (32) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠ സഹോദരൻ വിനോദിനെ (38) പഴയങ്ങാടി പൊലീസ് സി.ഐ രാജഗോപാലും സംഘവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വീട്ടിൽ വെച്ച് വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് വിപിന് ഗുരുതര പരിക്കേറ്റത്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ്. മറ്റു സഹോദരൻ: അരുൺ. KV Vipin (32) pazhayanagadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.