തലശ്ശേരി: നാടിനെയാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകമാണ് സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ ഹരിദാസന്‍റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംയമനം ദൗർബല്യമായി ആരും കാണരുത്. ശക്തിയുള്ള പാർട്ടിക്കേ സംയമനം പാലിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് ഹരിദാസൻ വധത്തിന്റെ വേദനയിലും എല്ലാം സഹിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തിൽ പങ്കാളിയാവുന്നതെന്ന് കോടിയേരി പറഞ്ഞു. ആർ.എസ്.എസുകാരുടെ വെട്ടേറ്റ് മരിച്ച പുന്നോൽ താഴെവയലിലെ കെ. ഹരിദാസൻെറ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വളരെ ആസൂത്രിതമായാണ് ഹരിദാസൻ വധിക്കപ്പെട്ടതെന്ന് വ്യക്തമാണ്. പരിശീലനം സിദ്ധിച്ച കൊലപാതക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഒരു കാൽ വെട്ടിയെടുക്കുകയും അരക്ക് താഴെ 20 ലേറെ പരിക്കേൽപിക്കുകയും ചെയ്‌തത് ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ചാണ്. ഉന്നതതല ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ട്. അതുകൂടി പൊലീസ് അന്വേഷിക്കണം. വളരെ പ്രയാസകരമായ സ്ഥിതിയിൽ കഴിയുന്ന ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സി.പി.എം നേതാക്കളായ എ.എൻ. ഷംസീർ എം.എൽ.എ, കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, എ. ശശി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു. പടം..... സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൊല്ലപ്പെട്ട ഹരിദാസന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.