എല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഓടി

പേരാമ്പ്ര: ലാപ് ടോപ്, ബുക്കുകൾ, വസ്ത്രങ്ങൾ .... അങ്ങനെ എല്ലാം ഉപേക്ഷിച്ചാണ് വിഷ്ണുപ്രിയ യുക്രെയ്നിൽനിന്ന് വീടണഞ്ഞത്. തലസ്ഥാനനഗരമായ കിയവിൽ എം.ബി.ബി.എസ് അഞ്ചാം വർഷ വിദ്യാർഥിയാണ് കല്ലോട് വാരിക്കണ്ടി അമൽ രാജിന്റെ ഭാര്യ വിഷ്ണുപ്രിയ. അമൽ രാജിന്റെ സഹോദരൻ അതുൽ രാജും കസിൻ കോഴിക്കോട് സ്വദേശി മാളവികയും ഇവിടെ തന്നെയാണ് പഠിക്കുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിന് സമീപത്ത് ബോംബാക്രമണം നടന്നു. തുടർന്ന് ഇവർ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇവർ കിയവിൽ ട്രെയിൻ മാർഗം രക്ഷപ്പെട്ട് ചെക്കോസ്ലോവാക്യ വഴിയാണ് ഡൽഹിയിലെത്തിയത്. ക്ഷീണിതയായ വിഷ്ണുപ്രിയ നേരത്തെയെത്തി. അതുൽരാജും മാളവികയും തിങ്കളാഴ്ചയാണ് വീട്ടിലെത്തുക. മരണത്തെ മുഖാമുഖംകണ്ട അവസ്ഥയായിരുന്നു യുദ്ധം തുടങ്ങിയശേഷമെന്ന് വിഷ്ണുപ്രിയ പറയുന്നു. തുടർ പഠനമെന്താവുമെന്ന ആശങ്കയിലാണ് ഇവർ. കോഴ്സ് പൂർത്തിയാക്കാൻ ഒരുവർഷംകൂടി ഉണ്ടായിരുന്നു. Photo: വിഷ്ണുപ്രിയ വീട്ടിൽ ഭർത്താവിനും ഭർതൃപിതാവ് രാജുവിനുമൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT