മാവൂർ: പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ മാവൂർ ജി.എം.യു.പി സ്കൂളിൽ ട്രാഫിക്- സൈബർ സംഘടിപ്പിച്ചു. യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർഥികൾക്കാണ് മാർഗനിർദേശ ക്ലാസ് സംഘടിപ്പിച്ചത്. മാവൂർ സി.ഐ വിനോദൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.സി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സിറ്റി ട്രാഫിക് എൻഫോഴ്സ് മൻെറ് യൂനിറ്റ് സബ് ഇൻസ്പെക്ടർ വി. മുഹമ്മദ് അഷ്റഫ് ബോധവത്കരണ ക്ലാസെടുത്തു. സീനിയർ അധ്യാപിക കെ.ടി. മിനി ഉപഹാരം നൽകി. പി.കെ. അബ്ദുൽ സത്താർ സ്വാഗതവും എസ്.ആർ.ജി കൺവീനർ പി. ഷൈനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.