യുക്രെയ്നിൽ വിദ്യാർഥിയുടെ മരണത്തിന് ഉത്തരവാദി കേന്ദ്രം -എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഇടപെടൽ വൈകിയതാണ് യുക്രെയ്‌നിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ വിദ്യാർഥിയുടെ വിലപ്പെട്ട ജീവൻ നഷ്ടമാക്കിയതെന്ന് എം.കെ. രാഘവൻ എം.പി കുറ്റപ്പെടുത്തി. യുദ്ധമുഖം കൂടുതല്‍ കലുഷിതമാകുമ്പോള്‍ മലയാളി വിദ്യാർഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ ഇപ്പോഴും അരക്ഷിതരായി കഴിയുകയാണെന്നും ഇവരെ അതിർത്തികളിൽ സുരക്ഷിതമായെത്തിച്ച് അയൽ രാജ്യങ്ങൾവഴി രക്ഷപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച അടിയന്തര സന്ദേശത്തില്‍ എം.പി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയോടും ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാനപതിമാരോടും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഇന്ത്യക്കാരെ റഷ്യവഴി തിരികെ കൊണ്ടുവരാനും, തെക്ക് ഭാഗത്ത് അകപ്പെട്ട ഇന്ത്യന്‍ പൗരന്മാരെ മള്‍ഡോവ വഴിയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.