ചെറുവാടി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച മഹല്ല് കുടുംബ സംഗമം അഭിപ്രായപ്പെട്ടു. ഇസ്‌ലാം: അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന ഇസ്‌ലാം: എന്റെ ആദർശം, എന്റെ അഭിമാനം എന്ന പേരിലുള്ള മഹല്ല് കുടുംബ സംഗമം കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. എം. അബ്ദുറഹിമാൻ മദനി, എം. അഹമ്മദ് കുട്ടി മദനി, ശബീർ കൊടിയത്തൂർ, ഇ. മോയിൻ മാസ്റ്റർ, പി. അബ്ദുറഹിമാൻ സലഫി, പി.പി. സബീൽ, മൈമൂന ടീച്ചർ, എം. മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. Kdr 2 സൗത്ത് കൊടിയത്തൂരിൽ മഹല്ല് കുടുംബ സംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.