കാസർകോട്: ചികിത്സാസഹായ ഫണ്ടിൽ തിരിമറി നടത്തിയതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി അബ്ദുറസാഖ് ചാലക്കോടിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പള്ളത്തടുക്ക പ്രദേശത്ത് അർബുദ ചികിത്സയിലായിരുന്ന രോഗിക്ക് പാർട്ടി സ്വരൂപിച്ചുനൽകാൻ തീരുമാനിച്ച ഫണ്ടിൽനിന്നാണ് തിരിമറി നടത്തിയത്. സാമ്പത്തിക ക്രമക്കേടിന് പുറമെ ബ്രാഞ്ച് സെക്രട്ടറിയെന്ന നിലക്ക് സ്വന്തം ആവശ്യത്തിന് പണപ്പിരിവ് നടത്തിയതിനുമാണ് നടപടിയെന്ന് സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയ്യകണ്ടം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.