മാവൂർ: ജില്ല കലക്ഷൻ ഏജൻറ്സ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ കൊടശ്ശേരിതാഴത്ത് ആരംഭിച്ച ജനപ്രിയ ഫുഡ്സ് പ്രൊഡക്ഷൻ യൂനിറ്റ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ദിനേശ് പെരുമണ്ണ അധ്യക്ഷതവഹിച്ചു. സ്വിച്ച് ഓൺ സഹകരണ ജോയന്റ് രജിസ്ട്രാർ ജനറൽ ടി. ജയരാജൻ നിർവഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി, ജില്ല പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, േബ്ലാക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സുബിത തോട്ടാഞ്ചേരി, വിനോദ് എളവന, ഉനൈസ് അരീക്കൽ, രേഷ്മ തെക്കേടത്ത്, ആലി ചേന്ദമംഗലൂർ, കെ. രാഖി, രവികുമാർ പനോളി, കെ മൂസ മൗലവി, ഷാജി അറപ്പൊയിൽ, യു.ടി. ഫൈസൽ, പി. രാധാകൃഷ്ണൻ. ഷൗക്കത്ത് അത്തോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.