കോഴിക്കോട്: കോർപറേഷൻ നടപ്പാക്കുന്ന ശുചിത്വ പ്രോട്ടോകോളിന്റെ ഭാഗമായി 19 ാം വാർഡിലെ വളന്റിയർമാർക്കുള്ള പരിശീലനപരിപാടി മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള തലമുറയുടെ സൃഷ്ടിക്ക് ശുചിത്വം ജീവിതസംസ്കാരമായി മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനകീയ ഇടപെടലുകളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ശുചിത്വ പ്രോട്ടോകോളുള്ള കോർപറേഷനായി കോഴിക്കോടിനെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ശുചിത്വ ബ്രിഗേഡ് രൂപവത്കരിച്ചു. തിരഞ്ഞെടുത്ത 75 ശുചിത്വ ബ്രിഗേഡ് വളന്റിയർമാർക്കാണ് വാർഡിലെ ശുചിത്വ മിഷൻ ചെയർമാൻ ഇ.എം. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഡോ. ജയശ്രീ അധ്യക്ഷത വഹിച്ചു. ബിജു, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ ഇ.എം. സോമൻ സ്വാഗതവും കെ.പി. പുഷ്പരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.