കോഴിക്കോട്: കോയറോഡ് പള്ളിയ്ക്ക് സമീപം യുവാവിനെ . പള്ളിക്കണ്ടി കോയറോഡിൽ സിദ്ദിഖിൻെറ മകൻ ഹർഷാദ്(28)നാണ് വെട്ടേറ്റത്. ഞായറാഴ്ച പുലർച്ച സുഹൃത്തിനോടൊപ്പം ഇരിക്കുകയായിരുന്ന ഹർഷാദിനെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ ഹർഷാദിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബൈർ പിടിച്ചു മാറ്റി. കാലിനാണ് വെട്ടേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. കോയറോഡ് ഭാഗത്തെ രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു. മത്സ്യബന്ധന തൊഴിലാളിയാണ് വെട്ടേറ്റ ഹർഷാദ്. കേെസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.