നാദാപുരം: കോൺഗ്രസ്-ലീഗ് തർക്കത്തെ തുടർന്ന് വാർഡ് വികസന സമിതി കൺവീനർ സ്ഥാനം ഒഴിഞ്ഞുകിടന്ന ഏഴാം വാർഡിൽ പ്രശ്നത്തിന് പരിഹാരമായി. കൺവീനറായി മുസ്‌ലിം ലീഗിലെ കെ.പി. സുബൈറിനെയാണ് തിരഞ്ഞെടുത്തത്. കോൺഗ്രസ് അംഗത്തിന്റെ വാർഡിൽ കൺവീനർ സ്ഥാനം ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് പ്രവർത്തകർ രംഗത്തെത്തിയതോടെ ഇരു പാർട്ടിക്കാരും തമ്മിൽ ഭിന്നത രൂക്ഷമാവുകയായിരുന്നു. യു.ഡി.എഫ് നേതൃത്വം പലതവണ ചർച്ചകൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാനായില്ല. ഒടുവിൽ ഇരു പാർട്ടിയിലെയും മണ്ഡലം നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ കൺവീനർ സ്ഥാനം ലീഗിന് വിട്ടുനൽകാൻ ധാരണയാവുകയായിരുന്നു. അതേസമയം, തീരുമാനത്തിൽ വാർഡിലെ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ കടുത്ത അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.