പരീക്ഷ പരിഷ്‌കരണങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാവരുത് -എ.എച്ച്​.എസ്​.ടി.എ

കോഴിക്കോട്: ഹയർ സെക്കൻഡറി മേഖലയിൽ പുതുതായി നടപ്പാക്കുന്ന പരീക്ഷ പരിഷ്കരണവും പാഠഭാഗങ്ങൾ ഫെബ്രവരി 28 നകം തീർത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പി‍ൻെറ നിർദേശവും അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സമ്മർദത്തിലാക്കുന്നതാണെന്ന്​ എയ്​ഡഡ്​ ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ (എ.എച്ച്​.എസ്​.ടി.എ) ജില്ല സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. അനിൽ കുമാർ ഉദ്​ഘാടനം ചെയ്തു. രാജേഷ് ജോസ്, അരുൺ തോമസ്, സെബാസ്റ്റ്യൻ ജോൺ, കെ. മഹേഷ്, ബാബു വർഗീസ്, എം. സുപ്രഭ, ശ്രീജ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മൂസകോയ മാവിളി (പ്രസി.), കെ.എം. സജീഷ് (സെക്ര.) ടി.എം. സത്യദേവൻ (ട്രഷ.), സുനിൽ കുമാർ, സീമ പുതുശ്ശേരി (വൈസ്​ പ്രസി.), സുജിത്ത്, ഇർഷാദ് പനോളി (ജോ. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.