ഇയ്യക്കുഴി വളവിൽ സിമന്റ് ലോറിയും കാറും അപകടത്തിൽപ്പെട്ടു

കാക്കൂർ: ചരക്കുലോറിയും കാറും കൂട്ടിമുട്ടി ലോറി മറിഞ്ഞു. കാറിലെ യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് കോഴിക്കോടുനിന്ന് സിമന്റുമായി വരുന്ന ലോറിയും ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ കാറും തമ്മിൽ ഇയ്യക്കുഴി വളവിൽ അപകടത്തിൽപെട്ടത്. സിമന്റ് ലോറിയിലെ ഡ്രൈവർ കരുതലോടെ പെരുമാറിയതിനാൽ വൻ അപകടം ഒഴിവായി. ലോറിയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടം : കാക്കൂർ ഇയ്യക്കുഴി വളവിൽ അപകടത്തിൽപ്പെട്ട സിമന്റ് ലോറി മറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.