യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാ‍ര്‍ഥികളെ നാട്ടിലെത്തിക്കണം -രാഹുൽ ഗാന്ധി

കൽപറ്റ: വയനാട്ടിൽനിന്നടക്കമുള്ള ആയിരക്കണക്കിന്‌ ഇന്ത്യൻ വിദ്യാ‍ര്‍ഥികളെ യുക്രെയ്നിൽനിന്ന് എത്രയും പെട്ടെന്ന് സുരക്ഷിതമായി മടക്കിയെത്തിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ രാഹുൽ ഗാന്ധി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക്‌ കത്തയച്ചു. 'യുക്രെയ്നിൽനിന്ന് പലായനം ചെയ്യാൻ കാത്തിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കണം. അവിടെ നടക്കുന്ന സംഭവങ്ങൾ അവരുടെ സുരക്ഷക്കും സ്വത്തിനും ഉയർത്തുന്ന ഗുരുതര ഭീഷണിയിൽ ഞാൻ ആശങ്കയിലാണ്. എന്റെ പാർലമെന്റ് മണ്ഡലമായ വയനാട്ടിൽനിന്നുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികൾ ഇപ്പോൾ യുക്രെയ്നിൽ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. സംഘർഷം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ സഹായം തേടിയിട്ടുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാനും നാട്ടിലെത്തിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം' -രാഹുൽ ഗാന്ധി എം.പി. കത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.