അത്തോളി: പട്ടികവിഭാഗങ്ങൾക്ക് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ദലിത് ലീഗ് അത്തോളി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് കളിസ്ഥലത്തിനായി ഭൂമി സൗജന്യമായി നൽകിയ സാജിത് കോറോത്തിന് യോഗത്തിൽ സ്വീകരണം നൽകി. എ.എം. സരിത ഉദ്ഘാടനം ചെയ്തു. മാധവൻ വേളൂർ അധ്യക്ഷത വഹിച്ചു. എം.സി. ഉമ്മർ, ദലിത് ലീഗ് ജില്ല പ്രസിഡന്റ് വി.എം. സുരേഷ്ബാബു, കെ.പി. മുഹമ്മദാലി, വിനോദ് പൂനത്ത്, സ്വപ്ന ജിനീഷ്, എൻ.എം. ഷൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ഗോപാലൻ (പ്രസി.), സി.എം. പ്രജുല, പ്രിയ സുമേഷ്, എൻ.എം. ഷൈജു (വൈസ് പ്രസി.), സ്വപ്ന ജിനീഷ് (ജന. സെക്ര.), സുരേഷ് കുടക്കല്ല് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.