കോഴിക്കോട്: അധ്യാപകർ സ്വയം നവീകരിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയുടെ വികാസത്തിന് അനുസരിച്ച് അറിവിന്റെ ലോകം കൂടുതൽ വിപുലമായി നമ്മുടെ കുട്ടികൾക്കു മുന്നിൽ തുറന്നുകിടക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാൻ കുട്ടികൾക്ക് സാധിക്കണമെങ്കിൽ അധ്യാപകരും സ്വയം അപ്ഡേറ്റ് ചെയ്യപ്പെടണം -മന്ത്രി പറഞ്ഞു. കെ.സി.ബി.സി വിദ്യാഭ്യാസ കമീഷൻ ചെയർമാൻ ഫാ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണവും കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. എം.കെ. രാഘവൻ എം.പി, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, ജെൻസൺ പുത്തൻ വീട്ടിൽ, പ്രൊവിഡൻസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി എന്നിവർ സംസാരിച്ചു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. വർഗീസ് സ്വാഗതവും ട്രഷറർ മാത്യു ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.