വാവാട്ട് കൃഷിനശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

3clm കൊടുവള്ളി: കൃഷിനശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊന്നു. നഗരസഭയിൽ വാവാട് സെന്ററിൽ ശനിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. മൈലാഞ്ചികരകുന്നുമ്മൽ കെ.ടി. ഹുസൈൻ ഹാജിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ എം. പാനൽ ലിസ്റ്റിൽപെട്ട ഷൂട്ടർ ഉസൈൻ ഹാജിയാണ് വെടിവെച്ചുകൊന്നത്. താമരശ്ശേരി റേഞ്ച് ഓഫിസർ എം.കെ. രാജീവിന്റെ നിർദേശപ്രകാരം ആർ.ആർ.ടി ഉദ്യോഗസ്ഥൻ ദേവാനന്ദനും സംഘവുമെത്തി അനന്തരനടപടി സ്വീകരിച്ചു. എം. പാനൽ ഷൂട്ടറായി നിയോഗിച്ചശേഷം ഉസൈൻ ഹാജി വെടിവെച്ചുകൊല്ലുന്ന രണ്ടാമത്തെ കാട്ടുപന്നിയാണ്. ആണിനത്തിൽപെട്ട ഇതിന് 40 കിലോഗ്രാമിലധികം ഭാരമുണ്ട്. കൃഷിയിടത്തിൽ പന്നികൾ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' ശനിയാഴ്ച വാർത്ത നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.