താമരശ്ശേരി ചുരം ബൈപാസ് പ്രക്ഷോഭം: ജനകീയ റോഡ് നിർമാണം ഇന്ന്

2clm താമരശ്ശേരി: നിർദിഷ്ട ചിപ്പിലിത്തോട് മുരുതി ലാവ്, തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ചിപ്പിലിത്തോട്ടിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന ജനകീയ കൺവെൻഷൻ ആവശ്യപ്പെട്ടു. ചുരം ബൈപാസ് നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ 10ന് വയനാട് തളിപ്പുഴ വനാതിർത്തിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ റോഡ് വെട്ടൽ സമരം നടത്തും. നിലവിലുള്ള ചുരം റോഡിന് സമാന്തരമായി പോകുന്ന ഈ ബൈപാസ് യാഥാർഥ്യമായാൽ ചുരത്തിൽ വൺവേ ഏർപ്പെടുത്തി വാഹന ബാഹുല്യം കുറക്കാൻ കഴിയും. നിർദിഷ്ട ബൈപാസിൽ ഒരു കിലോമീറ്റർ ദൂരം തുരങ്കപാത നിർമിച്ചാൽ വനഭൂമി വിട്ടുകിട്ടാനുള്ള പ്രയാസം ഒഴിവാക്കാം. തളിപ്പുഴയിൽ ഞായറാഴ്ച നടക്കുന്ന സമരം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.