മിഷന്‍ ഗ്ലോറിയസ് സാഞ്ചോ ഉദ്ഘാടനം ഇന്ന്

കോഴിക്കോട്: സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ നവീകരണ പ്രവര്‍ത്തന പദ്ധതിയായ 'മിഷന്‍ ഗ്ലോറിയസ് സാഞ്ചോ'യുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂളിലെ പൂർവ വിദ്യാർഥി കൂടിയായ മന്ത്രിയെ പഴയകാല അധ്യാപകരുടെ നേതൃത്വത്തില്‍ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. എം.എഫ്. ആന്‍റോ, ഹെഡ്മാസ്റ്റര്‍ പി.ടി. ജോണി, അനൂപ് ഗംഗാധരന്‍, ആന്‍റണി വര്‍ഗീസ്, മെലിന്‍റ ഡി കോസ്റ്റ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.