മുക്കം: അർബൻ കോഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ മുക്കത്ത് ആസ്തമക്കും അലർജിക്കും പ്രത്യേക പാരമ്പര്യ ആയുർവേദ ചികിത്സാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. മുക്കം പോസ്റ്റ് ഓഫിസിന് എതിർവശത്ത് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.വി.ആർ ആയുർവേദ ഫാർമസിയിലാണ് എൽദോസ് വൈദ്യരുടെ കീഴിലുള്ള സൻെറ് പോൾ ആയുർവേദയിലെ ഡോക്ടർമാർ ആസ്തമക്കും അലർജിക്കുമുള്ള ചികിത്സ നൽകുന്നത്. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കപ്പ്യേടത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യവില്പന കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. എ.എം. അഹമ്മദ് കുട്ടി ഹാജി, റഫീഖ് മാളിക, ബഷീർ തെച്യാട്, സന്ദീപ്, എം.പി. മാധവൻ, കെ. കമലാക്ഷി, ഡോ. നീതു ഗംഗ, ഡോ. രേണു രാഘവൻ, ജി.എൻ. അനു, എം.കെ. മമ്മദ്, ജുനൈദ് പാണ്ടികശാല, കെ. പുരുഷോത്തമൻ, വി. സചിൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.