കുഞ്ഞുങ്ങൾക്കൊരു പുസ്തകക്കൂട്ട്

കോഴിക്കോട്​: ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുഖേന വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് വായനശീലം വളർത്താൻ നടത്തിയ പുസ്തക ചലഞ്ചിന്‍റെ ഭാഗമായി ലഭിച്ച 2500ഓളം പുസ്തകങ്ങൾ ബോയ്സ് ആൻഡ്​ ഗേൾസ് ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ എന്നിവിടങ്ങളിലായി വിതരണം ചെയ്തു. ന്യായാധിപർ, അഭിഭാഷകർ, സാഹിത്യകാരന്മാർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അധ്യാപകർ തുടങ്ങിയവരിൽനിന്നാണ് ചലഞ്ചിലൂടെ പുസ്തകം ശേഖരിച്ചത്. ഗവ. ചിൽഡ്രൻസ് ഹോമിൽ ചടങ്ങ് കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. വനിത-ശിശു വികസന ഓഫിസർ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.