എളേറ്റിൽ: പന്നൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ കലാ,കായിക, വിജ്ഞാന മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും അനുമോദനവും നടന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വഹിദ കയ്യളശേരി അധ്യക്ഷത വഹിച്ചു. റംസി പട്ടനിൽ (മിസ്റ്റർ കോഴിക്കോട് ക്ലാസിക് ഫിസിക് ചാമ്പ്യൻ),പക്കർ പന്നൂർ (വി.എം കുട്ടി സ്മാരക പുരസ്കാര ജേതാവ്), ഇ.കെ. അഹമ്മദ് അനീസ് ( 55 കിലോ - ചാമ്പ്യൻ ജിംനേഷ്യം), മുഫീദ ഷഫീഖ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എസ്. സി മൈക്രോ ബയോളജി റാങ്ക് ജേതാവ്), നസീന ഷെറിൻ (ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി വനിത ബേസ് ബാൾ ചാമ്പ്യൻ), കെ.അമൻ ഫയാസ് (കേരള ബാലസാഹിത്യ- തളിര് അക്ഷരമുറ്റം ജില്ല ജേതാവ്), ഒ.പി.അജില ജാനിഷ് (മലയാള പുരസ്കാര സമിതിയുടെ ചിത്രകല ജേതാവ്),എം.ആർ. അബ്ദുൽ ഖാദർ (കേരള മാപ്പിള കലാ അക്കാദമി ഗാനരചന പുരസ്‌കാര ജേതാവ്), യു.പി. ആഖിബ് (ഓൾ കേരള സ്േകറ്റിങ് റൈഡർ) എന്നിവരെ അനുമോദിച്ചു. വാർഡ് മെംബർ വി.പി. അശ്റഫ്, പി. ഷംസുദ്ദീൻ, മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ പി. യൂസുഫ് ഹാജി, കെ.കെ. ഖാദർ, ഇസ്മാഈൽ ഹാജി, സി. റസാഖ്, യു.പി. ഖാദർ, ഒ. ഗണേഷ് ബാബു, സി.പി. ബഷീർ, യു.പി. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.