നേതൃസംഗമവും ഷൂട്ടൗട്ട് മത്സരവും

മുക്കം: മുസ്‍ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടപ്പാക്കുന്ന ഫജർ യൂത്ത് ക്ലബിന്റെ കാരശ്ശേരി പഞ്ചായത്ത് നേതൃസംഗമവും ഷൂട്ടൗട്ട് മത്സരവും ചോണാട് നടന്നു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.ടി. സെയ്ത് ഫസൽ ഉദ്ഘാടനം ചെയ്തു. എം.ടി. മുഹ്സിൻ അധ്യക്ഷത വഹിച്ചു. ഷൂട്ടൗട്ട് മത്സരം മുനീർ തേക്കുംകുറ്റി ഉദ്ഘാടനം ചെയ്തു. കെ.എം. അഷ്റഫലി, ടി.പി. റാഷിദ്, അലി വാഹിദ്, ഹംസ മുണ്ടയിൽ, സമദ് ആനയാംകുന്ന്, അംജദ് കക്കാട്, ഷരീഫ് ചൂക്കാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.