മുക്കം: പ്രതിസന്ധിയിലായ കർഷകരെ രക്ഷപ്പെടുത്തുന്നതിന് നാളികേരത്തിനും റബറിനും ഉയർന്ന തറവില നിശ്ചയിച്ച് സർക്കാർ, വിപണിയിൽനിന്ന് നേരിട്ട് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് മാസ്റ്റർ, പി. അലവിക്കുട്ടി, നൂറുദ്ദീൻ കൂടരഞ്ഞി, റഊഫ് കറുത്തപറമ്പ്, എ.പി. ഹൈദ്രോസ്, മുട്ടാത്ത് കരീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നടുക്കണ്ടി അബൂബക്കർ സ്വാഗതവും എൻ.പി. ഖാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.