'വിദ്യാഭ്യാസമേഖലയിൽ കാലോചിതമാറ്റം അനിവാര്യം'

വടകര: വിദ്യാഭ്യാസ മേഖലയിൽ കാലോചിത മാറ്റം അനിവാര്യമാണെന്നും ചെറിയ ക്ലാസുകളിൽനിന്ന് തന്നെ ഉയർന്ന മത്സര പരീക്ഷക്ക് വിദ്യാർഥികളെ തയാറാക്കണമെന്ന് സിറാജുൽ ഹുദ ജനറൽ മാനേജർ പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു. സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച 'പാരന്റ്‌സ് കോൺക്ലേവ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഹൈദരലി അധ്യക്ഷത വഹിച്ചു. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. സി. സുവർണകുമാരി, വി. ഫസീജ, അമ്പിളി, സ്വപ്ന, രഞ്ജിഷ, വി.പി.കെ. സലാം, മുഹ്സിൻ എന്നിവർ സംസാരിച്ചു. സ്കൂൾ മനേജർ ഫൈസൽ സ്വാഗതവും സിദ്ധിഖി നന്ദിയും പറഞ്ഞു. ചിത്രം സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച 'പാരന്റ്‌സ് കോൺക്ലേവ്' പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.