റോഡ് പ്രവൃത്തി ഉദ്ഘാടനം

ആയഞ്ചേരി: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ തയ്യുള്ളതിൽ മുക്ക്-കന്നത്തുമ്മൽ താഴ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, അസി. എൻജിനിയർ പ്രേം സാഗർ, തോടന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം.എം. നഷീദ ടീച്ചർ, സി.കെ. നാണു മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.എച്ച്. മൊയ്തു മാസ്റ്റർ, പുത്തൂർ ശ്രീവത്സൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. മോഹനൻ മാസ്റ്റർ, സി.കെ. അശോകൻ എന്നിവർ സംബന്ധിച്ചു. പടം. തയ്യുള്ളതിൽ മുക്ക്-കന്നത്തുമ്മൽ താഴ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ മാസ്റ്റർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.