ലോക മാതൃഭാഷ ദിനം ആചരിച്ചു

ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനം ആചരിച്ചു. ദിനാചരണ പരിപാടി മലയാളം അധ്യാപകൻ വി.പി. അഖിലേശൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.വി. രാമകൃഷ്ണൻ, പി.വി. പൂജിത, വൈഗ സുരേഷ് എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പദകേളി, വായനമത്സരം, ചുമർ പത്ര നിർമാണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.