കോലായയിലൊഴുകി, ഗസലിന്‍റെ അലകൾ

ni;\\" കോഴിക്കോട്​: മുതിർന്നവർക്ക്​​ ഇരിക്കാനും വർത്തമാനം പറയാനും തീർത്ത കോയാറോഡ്​ ബീച്ചിലെ 'കോലായ' വിശ്രമകേന്ദ്രത്തിൽ ഗസലിന്‍റെ ഈണങ്ങൾ. കഴിഞ്ഞ ദിവസത്തെ ഉദ്​ഘാടനച്ചടങ്ങിന്​ ശേഷമുള്ള കോലായയിലെ ആദ്യ വിനോദപരിപാടി ആസ്വദിക്കാൻ ഞായറാഴ്ച ഏറെ പേരെത്തി. സമുദ്രത്തിലേക്കുള്ള കാഴ്ചയും കാറ്റുമേറ്റുള്ള സംഗീതാസ്വാദനം നവ്യാനുഭവമായി. മലബാർഷായുടെ നേതൃത്വത്തിൽ ഉമ്പായിയുടെയടക്കം 20 ഈണങ്ങളാണ്​ ആലപിച്ചത്​. ജഗ്​ജിത് ​സിങ്​, യേശുദാസ്​ എന്നിവരുടെ പാട്ടുകളും കൂടെവന്നു. വിൽസൻ മാത്യുവും കൂടെ പാടി. സെൽവരാജ്​ (തബല), രാമദാസ്​ (ഹാർമോണിയം) എന്നിവർ പശ്ചാത്തലമൊരുക്കി. ഉമ്പായിയുടെ പ്രസിദ്ധമായ 'ഗാനപ്രിയരെ ആസ്വാദകരെ ഗസൽമാല..' കൊണ്ടായിരുന്നു തുടക്കം. വാർഡ്​ കൗൺസിലർ എം.കെ. മഹേഷ്​ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.