യുവതിയെ മർദിച്ചതായി പരാതി

പയ്യോളി: ഭർത്താവിനൊപ്പം ജോലിചെയ്യവെ ടൗണിലെ കടയിൽ കയറി യുവതിയെ മർദിച്ചതായി പരാതി. സംഭവത്തിൽ ​പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് യുവതി പറഞ്ഞു. ഫെബ്രുവരി 17 ന് രാവിലെ പതിനൊന്നോടെ പേരാമ്പ്ര റോഡിലെ കടയിൽ ഭർത്താവിനൊപ്പം ജോലിചെയ്യവെയാണ് യുവതിക്ക് മർദനമേറ്റതായി പയ്യോളി പൊലീസിൽ പരാതി നൽകിയത്. ഭർതൃസഹോദരനും ഭർതൃപിതാവി‍ൻെറ സഹോദരനും ചേർന്ന്​ മർദിച്ചെന്നാണ് പരാതി. ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ്​ യുവതിക്ക്​ മർദനമേറ്റത്​. എന്നാൽ, പരാതി സ്വീകരിക്കുന്നതിന് പൊലീസ് ആദ്യം വിമുഖത കാണിച്ചതായും സംഭവം ഉണ്ടായതിനെ തുടർന്ന് കടയുടെ മുന്നിൽ ഗതാഗതത്തടസ്സമുണ്ടായതിന്​ നിങ്ങളുടെ പേരിൽ കേസെടുക്കുമെന്നായിരുന്നു പൊലീസി‍ൻെറ മറുപടിയെന്നും യുവതി പറഞ്ഞു. മർദനമേറ്റ യുവതി ആദ്യം മേലടി സി.എച്ച്.സിയിലും , പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഭർത്താവും ബന്ധുക്കളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട് . യുവതിക്ക് മർദനമേറ്റ സംഭവത്തിനുപിന്നിൽ ഇതാണെന്നാണ് സൂചന. സംഭവം സംബന്ധിച്ച് വടകര റൂറൽ എസ്.പിക്ക് യുവതി പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.