ഡെങ്കിപ്പനി വിരുദ്ധ മാസാചരണവും ഊര്‍ജിത ഉറവിട നശീകരണ കാമ്പയിനും

കോഴിക്കോട്​: ജില്ല മെഡിക്കല്‍ ഓഫിസും കോര്‍പറേഷനും സംയുക്തമായി നടത്തി. മാങ്കാവ് നഗര ആരോഗ്യകേന്ദ്രത്തില്‍ ആശ, ആർ.ആർ.ടി, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കൗണ്‍സിലര്‍ ഓമന മധു ഉദ്ഘാടനം ചെയ്തു. ജില്ല പ്രാണിജന്യ രോഗനിയന്ത്രണ ഓഫിസര്‍ ഡോ. കെ.കെ. ഷിനി, ഉപജില്ല വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ കെ.എം. മുസ്തഫ, ജില്ല എപ്പിഡെമിയോളജിസ്റ്റ് മിനു എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. റിജു എന്നിവര്‍ ക്ലാസെടുത്തു. ഡോ. അഖില്‍, അംബുജം, ഗംഗാധരന്‍ മുല്ലശ്ശേരി, ടി. സുബൈദ, കവിത, അക്ഷയ, റഷീദ്, ജിനീഷ് എന്നിവര്‍ സംസാരിച്ചു. 34ാം ഡിവിഷനിലെ വീടുകളില്‍ കൊതുകുകളുടെ ഉറവിട നശീകരണവും വെക്ടര്‍ സര്‍വേയും ബോധവത്​കരണ ലഘുലേഖ വിതരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.