അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കും -വി. കുഞ്ഞാലി

മുക്കം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചെയർമാൻ വി. കുഞ്ഞാലി പറഞ്ഞു. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ചെയർമാനായി നിയമിതനായ വി. കുഞ്ഞാലിക്ക് കാരശ്ശേരി സഹകരണ ബാങ്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അബ്രഹാം മാനുവലും പി.എം. തോമസും ചേർന്ന് കുഞ്ഞാലിക്ക് ഉപഹാരം സമ്മാനിച്ചു. എ.പി. മുരളീധരൻ, ഡോ. സി.ജെ. തിലക്, രാജിത മൂത്തേടത്ത്, എം.എ. സൗദ, ഗസീബ് ചാലൂളി, ബി.പി. റഷീദ്, വി.എം. ജംനാസ്, കുഞ്ഞാലി മമ്പാട്ട്, കെ.പി. അനിൽകുമാർ, ജയിംസ് ജോഷി, എം.പി. അസൈൻ, നടുക്കണ്ടി അബുബക്കർ, വി.എം. ഉസ്സൻ കുട്ടി, എൻ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.