കൂരാച്ചുണ്ടിൽ വിളകൾക്ക് മഞ്ഞളിപ്പ് രോഗം

കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ കോയിപറമ്പ്, ശങ്കരവയൽ പ്രദേശങ്ങളിൽ കാർഷിക വിളകൾക്ക് മഞ്ഞളിപ്പ് രോഗം. കമുക്, തെങ്ങ് എന്നിവയിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായി കണ്ടുവരുന്നത്. അഞ്ച് വർഷത്തിലേറെയായി രോഗം കമുകുകളിൽ കണ്ടുതുടങ്ങിയിട്ട്. ഇപ്പോൾ തെങ്ങുകളിലും വ്യാപകമായിട്ടുണ്ട്. മഞ്ഞളിപ്പ് രോഗം വന്ന കമുക് പിന്നീട് നശിക്കുകയാണ് ചെയ്യുന്നത്. തെങ്ങും നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഈ മേഖലയിലെ കർഷകരായ ജോർജ് പരിക്കൽ, അബ്രഹം സാമ്പിക്കൽ, ബേബി പൂവ്വത്തിങ്കൽ, വിത്സൺ മംഗലത്ത് പുത്തൻപുര, സിബി മുണ്ടനാട്ട്, ബാബു കൊക്കപ്പുഴ, ബിജോയ് പൂവ്വത്തിങ്കൽ, ബിനു വരകുപാറ തുടങ്ങിയ നിരവധി കർഷകരുടെ വിളകൾക്ക് രോഗം വന്നുകഴിഞ്ഞു. രോഗബാധയെ പ്രതിരോധിക്കാൻ കൃഷിവകുപ്പിൽനിന്നും ശാശ്വതമായ പരിഹാരനിർദേശങ്ങൾ ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്​. Photo: ശങ്കരവയലിൽ മഞ്ഞളിപ്പ് രോഗം വന്ന തെങ്ങുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.