കുന്ദമംഗലം: നാഷനൽ സർവിസ് സ്കീം കുന്ദമംഗലം എച്ച്.എസ്.എസ് യൂനിറ്റും നിറവ് ഫൗണ്ടേഷൻ കുന്ദമംഗലവും സംയുക്തമായി 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യൂസഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ കൗലത്ത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് ദത്തുഗ്രാമ പ്രതിനിധി ശിവാനന്ദൻ, ജില്ല കോഓഡിനേറ്റർ ഫൈസൽ, പ്രോഗ്രാം ഓഫിസർ ഒ.പി. കൃഷ്ണൻ, നിറവ് അംഗം ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഒ. കല സ്വാഗതം പറഞ്ഞു. കോഴിക്കോട് കോഓപറേറ്റിവ് ആശുപത്രി, മൈത്ര ആശുപത്രി എന്നിവർ രക്തം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.