അർബുദനിർണയ ക്യാമ്പ്

താമരശ്ശേരി: അർബുദമുക്ത കോഴിക്കോട് ജില്ല എന്ന ലക്ഷ്യത്തോടെ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഗർഭാശയമുഖ അർബുദനിർണയ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കെ.എഫ്.ഒ.ജി, കെ.എഫ്.ഒ.ജി ഓങ്കോളജി കമ്മിറ്റി, സി.ഒ.ജി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് എം. കേശവനുണ്ണി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഉമർ ഫാറൂഖ്, ഡോ. ഷീബ ജോസഫ്, ഖദീജ സത്താർ, എ. അരവിന്ദൻ, കെ.കെ. മഞ്ജിത, ഡോ. പ്രിയ ഗണേഷ് കുമാർ, ഡോ. ജോസ്, ഡോ. ജീന ബാബുരാജ്, ഡോ. എ. നവീൻ, ഡോ. ജ്യോതി ആർ. ചന്ദ്രൻ, ഡോ. സുഭാഷ് മല്യ, ഡോ. പി.കെ. ശേഖരൻ എന്നിവർ സംസാരിച്ചു. കെ.എഫ്.ഒ.ജി ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജീന ബാബുരാജിന്റെ വിഷ്വൽ ഇൻസ്പെക്ഷൻ എന്ന പുസ്തകം പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.