വിഷരഹിത പച്ചക്കറി കൃഷി തുടങ്ങി

പന്നിക്കോട്: നവതേജ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചെറുവാടി താഴത്തുംമുറിയിൽ ഒരേക്കർ വയലിൽ 'ജൈവം 2022' എന്ന പേരിൽ വിഷരഹിത പച്ചക്കറി കൃഷിയിറക്കി. ഇറാനി വത്തക്ക, കക്കരി, വെണ്ട, പയർ, വെള്ളരി, ചീര, മത്തൻ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വസീഫ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് കൃഷി ഓഫിസർ ഫെബിദ മുഖ്യാതിഥിയായി. ആയിശ ചേലപ്പുറത്ത്, മമ്മദ്കുട്ടി, ബച്ചു ചെറുവാടി, കണ്ണൻ കുട്ടി മോട്ടമ്മൽ, ബാങ്ക് മാനേജർ ശ്രീജിത്ത്, ജബ്ബാർ, മുനീർ, മാനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.