സ്വീകരണവും അനുമോദനവും

മടവൂർ: പെരിയാർ നീന്തിക്കടന്ന ആസിം വെളിമണ്ണയെ ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.കെ.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടുത്തറേമ്മൽ മുഖ്യാതിഥിയായിരുന്നു. വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ചവർക്ക് മടവൂർ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉപഹാരങ്ങൾ നൽകി. ജില്ല സ്പോർട്സ് കൗൺസിൽ സഹകരണത്തോടെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് മെംബർ പി.ടി.എം. ഷറഫുന്നീസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സുലൈമാൻ അനുമോദന പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി, മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ലളിത, ബുഷ്റ പുളോട്ടുമ്മൽ, ഷൈനി പ്രജിത്ത്, ഷിൽന ഷിജു, അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി സി.സി. ജോളി, സി.പി. അസീസ്, സി.ബി. നികിത, സന്തോഷ്, സോഷ്‌മ സുർജിത്ത്, അസീസ് എന്നിവർ സംസാരിച്ചു. എ.പി. യൂസഫ് അലി മടവൂർ സ്വാഗതവും ഗിരീഷ് ചാത്തനാറമ്പത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.