റോഡ് നവീകരിച്ചു

പയ്യോളി: ശോച്യാവസ്ഥയിലായിരുന്ന പയ്യോളി പേരാമ്പ്ര റോഡിലെ നെല്ല്യേരി മാണിക്കോത്തുനിന്ന്​ പയ്യോളി ഹൈസ്കൂൾ വരെയുള്ള റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കി. റോഡി‍ൻെറ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാറി‍ൻെറ പ്രളയദുരിതാശ്വാസ ഫണ്ട് വിഹിതം ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി നടത്തിയത്. പരിപാടിയിൽ നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്​സൻ സി.പി. ഫാത്തിമ, പി.വി. മനോജൻ, കെ. ടി. ലിഖേഷ്, വി.ടി. ഉഷ, എ. രാഘവൻ, മടിയാരി മൂസ, എ.കെ. രാമകൃഷ്ണൻ, കെ.ടി. രാജ്​നാരായണൻ എന്നിവർ സംസാരിച്ചു. കൗൺസിലർ ടി. ചന്തു സ്വാഗതവും പി.വി. അനിൽകുമാർ നന്ദിയും പറഞ്ഞു. പടം നവീകരിച്ച നെല്ല്യേരി മാണിക്കോത്ത്-പയ്യോളി ഹൈസ്കൂൾ റോഡി‍ൻെറ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.