കീഴന ഓർ ആണ്ടനുസ്മരണം ഇന്ന് സമാപിക്കും

നാദാപുരം: അരനൂറ്റാണ്ട് കാലം നാദാപുരം ജുമാമസ്ജിദ് മുദരിസും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായിരുന്ന ശംസുൽ ഉലമ കീഴന ഓറുടെ 22 ാം ആണ്ടനുസ്മരണം ഇന്നു സമാപിക്കും. ഞായർ രാവിലെ ശംസുൽ ഉലമ മൗലീദ് പാരായണം. ഉച്ചക്ക് നടക്കുന്ന മധുരസ്മരണ മുയിപ്പോത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കിടങ്ങഴി അബ്ദുറഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മൗലാന എ. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.